എടപ്പാൾ:എ.ജെ.ബി.എസ്. ചേകന്നൂർ സ്കൂളിലെ 2026–27 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികളിൽ നേതൃഗുണവും ജനാധിപത്യബോധവും വളർത്തിയെടുക്കുന്നതിനുള്ള മികച്ച വേദിയാണ് സ്കൂൾ പാർലമെന്റുകളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാജിമോൾ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്കൂളിന്റെ മികവും അച്ചടക്കവും ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
വാർഡ് മെമ്പർ വി.വി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ മുഖ്യാതിഥിയായി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങളായ ആദിദേവ് എം., ഷെൻസ ഫാത്തിമ കെ.വി., അശ്വന്ത് പ്രദീപ്, മുഹമ്മദ് ഫായിസ്, സ്വാലിഹനൗറ പി.പി. എന്നിവർക്ക് സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും വിതരണം ചെയ്തു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ഷബീർ മാണൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ എം., എം.ടി.എ. വൈസ് പ്രസിഡന്റ് നസീറ, പ്രധാനാധ്യാപിക സതി സി.പി., പ്രേമകുമാരി എ.പി., മുഹമ്മദ് ഫൈസൽ സി.വി., നീതു, ആലിയത്ത്, ആകാശ്, ജ്യോതികൃഷ്ണ, സീമ, ഷറഫിയ എന്നിവർ സംസാരിച്ചു.


