പോർക്കുളം കൊങ്ങൂണൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊങ്ങണൂർ താഴിശ്ശേരി വീട്ടിൽ ഉണ്ണികൃഷ്ണനെ (48) കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വ്യാപാരസ്ഥാപനത്തിൽ വൻതോതിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. അഞ്ഞൂറിലധികം പാക്കറ്റുകളാണ് സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തത്