വളയംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി ദീക്ഷാരംഭ് എന്ന പേരിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ അക്കാദമിക ജീവിതത്തിന് മികച്ച തുടക്കം കുറിക്കുന്നതിനും വ്യക്തിത്വ വികസനം, മാനസികാരോഗ്യം, മൂല്യബോധം, ലൈബ്രറി ഉപയോഗം, സാങ്കേതിക വിദ്യയുടെ പ്രയോജനം, തൊഴിൽസാധ്യതകൾ, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ എം. എൻ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു എം. കെ, ഡോ. ഗീത കൃഷ്ണൻകുട്ടി, രാജേഷ് കണ്ണൻ , സുഷമ, അസദ് വില്ലൂന്നി, ജൂബി സി. കെ., സിനോജ്, ബസ്സാം കെ. വി., സുബി കെ., അബ്ദുൽ റഹ്മാൻ, ഹേമലത വി., അൻഷാദ് കെ. ടി, ഷാന ജഹാൻ, നൗഫൽ, ജലാൽ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾ നയിച്ചു.


