വീടുകളിലും ക്ഷേത്രങ്ങളിലും പരമ്പര മോഷണം; തൃത്താല സ്വദേശികൾ ഉൾപ്പെടെ ആറംഗ സംഘം പിടിയിൽ

ക്ഷേത്രങ്ങളിൽ നിന്നും വീടുകളിൽ നിന്നും പാത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ മോഷ്ടിച്ച് വില്പന നടത്തി വിലസി നടന്ന ആറംഗ സംഘത്തെ ആണ് കൊപ്പം പോലീസ് പിടികൂടിയത്.

കൊപ്പം കരിങ്ങനാട് ക്ഷേത്രങ്ങളിൽ പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇവർ മോഷ്ടിച്ചിരുന്നു .തൃത്താല പട്ടിത്തറ മേഖലകളിലും പലയിടങ്ങളിലായി മോഷണം ഇവർ മോഷണം നടത്തിയിയിരുന്നു. കൂടാതെ വിളത്തൂർ ചെമ്പ്രയിലും മോഷണം നടത്തിയിരുന്നു.

മോഷ്ടിച്ച വസ്തുക്കൾ കഴിഞ്ഞദിവസം തൃത്താലയിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലാവുന്നത്. കടയുടമക്ക് തോന്നിയ സംശയമാണ് ഇവരെ പിടികൂടാനിടയാക്കിയത്. 

ഇതിൽ മൂന്നു പേരെയാണ് ആദ്യം പിടികൂടിയത് പിന്നീട് മറ്റു മൂന്നു പേരെ കൂടെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. തൃത്താല പോലീസിന്റെ സഹകരണത്തോടെയാണ് കൊപ്പം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പട്ടിത്തറ തലക്കശ്ശേരി സ്വദേശി നവദത് (20), 

പട്ടിത്തറ ആലൂർ സ്വദേശി ആദിത്യൻ (21 ),

കരിങ്ങനാട് വിളയൂർ സ്വദേശി വൈഷ്ണവ് (20)  

പട്ടിത്തറ ആലൂർ സ്വദേശി 

മുഹമ്മദ് ഷിബിൽ(20)  

പട്ടിത്തറ ആലൂർ സ്വദേശി അശ്വിൻ (22), പട്ടിത്തറ തൃത്താല ആരോട് സ്വദേശി ശ്രീഹരി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

19 നും 22 നും ഇടയിലുള്ള പ്രായമുള്ളവരാണ് ആറു പേരും. 

ഇവർ ഒരുമിച്ച് പഠിച്ചവരും ഫ്രണ്ട്സും ആണെന്നാണ് പോലീസ് പറയുന്നത് .

ഇവർ മറ്റു കേസിൽ പ്രതിയായിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ചു വരികയാണ് . എസ് ഐ മാരായ അനന്ദ കൃഷ്ണൻ, നന്ദകുമാർ, എ എസ് ഐ മണി, എസ് സി പി ഒ മാരായ മുരുകൻ, രതീഷ്, ശ്രീജിത്ത്, ശിവദാസൻ, സി.പി. ഒ. ഷിജു എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post