ഗുരുവായൂരിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്റെ കാൽവിരൽ അറ്റു. പാവറട്ടി വെന്മേനാട് സ്വദേശി അത്താണിക്കൽ നിതിന്റെ(24) വലതു കാലിലെ ചെറുവിരലാണ് അറ്റത്. മാവിൻചുവട് ലയൺസ് ക്ലബ്ബിന് സമീപം രാവിലെ എട്ടോടെയായിരുന്നു അപകടം. ആക്ട്‌സ് പ്രവർത്തകർ സംഭവസ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും വിരൽ കണ്ടെത്താനായില്ല. തുടർന്ന് നിതിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം ആക്ട്‌സ് പ്രവർത്തകർ വീണ്ടും സംഭവ സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി വിരൽ കണ്ടെത്തുകയും ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.എന്നാൽ അറ്റ വിരൽ തുന്നിച്ചേർക്കാനായില്ല.