100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

 

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ.അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് അഭിമാന പദ്ധതികൾ. പ്രിയദർശനിയും, മിഷൻ സമുദ്രയും , ഓപ്പറേഷൻ തൂഫാനും,മൈ പൊലീസ് സ്റ്റേഷനുമെല്ലാം ജനങ്ങൾ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയ പ്രോജക്ടുകളും സർക്കാരിന്റെ പദ്ധതിയിലുണ്ട്. സ്വപ്ന പദ്ധതികൾ നടപ്പിലാക്കി മുന്നേറുമ്പോൾ സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളും ചെറുതല്ല.


പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ UDF സർക്കാർ 100 ദിവസം പിന്നിടുമ്പോൾ സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.ഗതാഗത മന്ത്രി CP ജോൺ നടത്തിയ സ്ത്രീകൾക്കെതിരായ പരാമർശം ഒഴിവാക്കിയാൽ ജനങ്ങളുടെ പ്രിയപ്പെട്ട പദ്ധതിയായി പ്രിയദർശിനി മാറി. കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബായും പോർട്ട് സിറ്റിയായും മാറ്റുന്ന മിഷൻ സമുദ്ര തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ മികച്ച പ്രോജക്ടുകളിൽ ഒന്ന്.വകുപ്പുകൾ പരിശോധിക്കുമ്പോൾ ആഭ്യന്തരം തന്നെയാണ് ഭരണത്തിൽ ഒരു പിടി മുന്നിൽ. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനും, കേരള പൊലീസിന് പുതിയ മുഖം നൽകിയ മൈ പൊലീസ് സ്റ്റേഷനുകളും സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായി മാറി.വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ മുകുളം,പ്രതിഭാ ശ്രീ, മധുരിതം,താരാപഥം,എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തൽ പദ്ധതിയും മാതൃകാപരമാണ്.

Post a Comment

Previous Post Next Post