പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം : പതിമൂന്നര പവൻ സ്വർണവും 10000 ത്തോളം രൂപയും നഷ്ടപ്പെട്ടു. പട്ടാമ്പി റോഡിലെ വെളുത്ത വളപ്പിൽ അക്ബറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെ അക്ബറും കുടുംബവും പുറത്തുപോയി രാത്രി 8:30 ഓടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മുൻവശത്തെ വാതിൽ തകർത്ത മോഷ്ടാക്കൾ അകത്തുകയറി അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ആധാർ കാർഡ്, ആർസി ബുക്ക് എന്നിവ ഉൾപ്പെടെയാണ് കൊണ്ടുപോയത്.അക്ബർ കുന്നംകുളം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്സ്കോഡും വിരലയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തെ ഗ്രില്ലും തകർത്താണ് മോഷ്‌ടാക്കൾ പുറത്ത് പോയിരിക്കുന്നത്. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു