ഓഗസ്റ്റ് 16-നകം ഇ-കെവൈസി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് (Indane Gas) ഉപഭോക്താക്കൾക്ക് മെസ്സേജുകൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക എക്സ‌് അക്കൌണ്ടിലൂടെയും ഇ-കെവൈസി പൂർത്തിയാക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയിരുന്നു. 'IndianOil ONE' ആപ്പ് ഉപയോഗിച്ചോ, ഡെലിവറി സമയത്ത് ഡെലിവറി ജീവനക്കാർ മുഖേനെയോ, ഇൻഡേൻ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇത് ചെയ്യാണമെന്നാണ് കമ്പിനി അറിയിച്ചിരുന്നത്.
സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ
വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ
വാങ്ങേണ്ടി വന്നേക്കാം.


