മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ജന്മദിനം ആഘോഷിച്ചു


 ചുവന്നമണ്ണ്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മോർ ഔഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്ത,  തൃശൂർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്ത ഡോ. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ജന്മദിനാശംസകൾ നേർന്നു. ക്ലീമീസ് മെത്രാപ്പോലീത്ത കേക്ക് മുറിച്ച് ജന്മദിനത്തിൻ്റെ മധുരം പങ്കുവെച്ചു

ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ ബേബി, ജോയിന്റ് സെക്രട്ടറി ബൈജു കുഴിക്കാട്ടിൽ, വന്ദ്യ ജേക്കബ് ചാലിശ്ശേരി കോർ എപ്പിസ്കോപ്പ, വന്ദ്യ. ജോയ് ടി. വർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. തോമസ് നേടിയപാലയ്ക്കൽ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, തൃശൂർ YMCA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ അറിയിച്ചു.

Post a Comment

Previous Post Next Post