17 -ാ മത് കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി കുന്നംകുളം മേഖല സമ്മേളനം ഞായറാഴ്ച്ച


 കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി കുന്നംകുളം മേഖല 17 -ാ മത് സമ്മേളനം ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നഗരസഭ ലൈബ്രറി ഹാളിൽ സജമാക്കുന്ന ഗംഗാധരൻ നായർ നഗറിൽ ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് നടക്കുന്ന സമ്മേളനം ഏ.സി. മൊയ്‌തീൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും മേഖലാ പ്രസിഡണ്ട് ടി.സോമശേഖരൻ്റെ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് രാജേഷ് പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയർമാൻ പി ജി ജയപ്രകാശ്, കുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാ: സ്റ്റീഫൻ ജോർജ്, ഫെസ്റ്റിവെൽ കോ-ഓർഡിനേഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, ജില്ലാ പ്രസിഡണ്ട് എ.എ. കുമാരൻ, ആന തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി എം സുരേഷ് എന്നിവർ സംബന്ധിക്കും. വിവിധ ആരാധനാലയ ഉത്സവ ആഘോഷ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 250 ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മേഖലയിലെ ഉത്സവങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുക. ഉത്സവങ്ങളുടെ എഴുന്നള്ളിപ്പുകൾക്ക് ആവശ്യമായ ആനകളെ ലഭ്യമാക്കാനും ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ വാങ്ങുന്നതിനുള്ള നിയമ തടസ്സം പരിഹരിക്കുക. ഉത്സവ പറമ്പുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സമയക്രമം പുനർക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി ഭാരവാഹികളായ ടി. സോമശേഖരൻ, എ. ആർ. സുനീഷ്, സി.പ്രവീൺകുമാർ, എ.ജെ.ശങ്കര നാരായണൻ, എ. എ. ഉദയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post