കേരള കർഷകസംഘം ജില്ല സമ്മേളനം കാർഷികോപകരണ-തൈ പ്രദർശനത്തിനും വിപണനമേളയ്ക്കും തുടക്കമായി


 കൂറ്റനാട്: ഓഗസ്റ്റ് 10, 11 തീയതികളിൽ വാവനൂരിൽ നടക്കുന്ന കേരള കർഷകസംഘം ജില്ല സമ്മേളനത്തിന്റെ ഭാഗമായി കൂറ്റനാട് കണിച്ചിറക്കൽ മാളിന് എതിർവശമുള്ള ഹാളിൽ സംഘടിപ്പിച്ച കാർഷികോപകരണങ്ങൾ, പുഷ്പ-ഫലവൃക്ഷ തൈകൾ പ്രദർശനം , വിപണനമേള , കലാപരിപാടികൾ എന്നിവ വെള്ളിയാഴ്ച ആരംഭിച്ചു.നാലുദിവസം നീണ്ടുനിൽക്കുന്ന മേള സി.പി.ഐ.(എം) ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം സബ് കമ്മിറ്റി ചെയർമാൻ ടി.പി. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ, നാഗലശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. ആര്യൻ, കേരള കർഷകസംഘം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ഏരിയ പ്രസിഡന്റ് കെ.എ. ഷംസു, ട്രഷറർ വി.പി. രാജൻ എന്നിവർ സംസാരിച്ചു.

കാർഷികോപകരണങ്ങൾ, വിവിധയിനം പുഷ്പ-ഫലവൃക്ഷ തൈകൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. എല്ലാ ദിവസവും കലാപരിപാടികളും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post