ചങ്ങരംകുളം :കല്ലൂർമ്മ തരിയത്ത് 18കാരനെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കൽ സുനിൽകുമാറിന്റെ മകൻ സായ് കൃഷ്ണയാണ് മരിച്ചത്.
കുറച്ചുകാലമായി മാതാവിനൊപ്പം കല്ലൂർമ്മ തരിയത്ത് വാടക ക്വാർട്ടേഴ്സിലായിരുന്നു സായ് കൃഷ്ണ താമസിച്ചിരുന്നത്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് മാതാവ് പരിശോധിച്ചപ്പോഴാണ് സായ് കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തുക്കൾക്കൊപ്പം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരികയായിരുന്നു.
ചങ്ങരംകുളം എസ്.ഐ. ശ്രീലേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മഞ്ചേരി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


