കോട്ടക്കലിൽ വീട്ടിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം

കോട്ടക്കൽ ഈസ്റ്റ് വില്ലൂരിൽ വീട്ടിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ഇലക്ട്രിക് സ്കൂട്ടറും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു.


വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

 

Post a Comment

Previous Post Next Post