2026-ലെ ‘ശ്രീഭദ്ര’ പുരസ്കാരം സോപാന സംഗീത കലാകാരി കുമാരി ആശ സുരേഷിന്


 കല - സാംസ്കാരിക-അദ്ധ്യാത്മിക- വിദ്യാഭ്യാസ മേഖലകളിൽ മികവ് പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ധേശ്യത്തോട് കൂടി കൊടിയഞ്ചിറ ഭഗവതിയുടെ നാമധേയത്തിൽ കൊടിയഞ്ചിറ ക്ഷേത്രസംരക്ഷണ സമിതി വർഷങ്ങളായി നടത്തിവരുന്ന "ശ്രീഭദ്ര" പുരസ്കാരം 2026 വർഷം പ്രശസ്ത സോപാന സംഗീത കലാകാരി കുമാരി.ആശ സുരേഷിന് 24-8-2026 ന് ക്ഷേത്രം ഊട്ട് പുരയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് നല്കും .കൊടിയഞ്ചിറ ഭഗവതിയുടെ ചിത്രം ആലേഘനം ചെയ്ത മെമന്റവും , പുതുശ്ശേരി വേലായുധൻ നായർ & ചെറുളി നാരായണി അമ്മ എൻഡോവ്മെന്റ് 5001 രൂപയുമാണ് പുരസ്കാരമായി നല്കുന്നത്. ചടങ്ങ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. കൊടിയഞ്ചിറ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് . ബി.ടി.എൻ. വിജയൻ നമ്പൂതി അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ആർ. ഉണ്ണിക്കുട്ടൻ സ്വാഗതം പറയും. തത്വരസികൻ പ്രസാദ് പുളിക്കൽ, കരിക്കാട് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ഡോ. സണ്ണി ചാക്കോ , കരിക്കാട് ജുമാ മസ്ജിദ് ഖത്തീബ്. അഷ്കർ വാഫി കയറാടി, കല്ലാറ്റ് മണികണ്ഠ കുറുപ്പ്, ക്ഷേത്രം മേൽശാന്തി സൂരജ് കൃഷ്ണൻ നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. ശേഷം ക്ഷണിക്കപ്പെട്ടവർക്ക് ഓണംഊട്ടും, ഓണാഘോഷവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രo ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post