കുന്നംകുളത്ത് ശ്രീനാരായണ ധർമ്മ വിചാര യജ്ഞം സമുചിതമായി ആചരിച്ചു.


 ശ്രീനാരായണ ധർമ്മ വിചാര യജ്ഞം ,പ്രഥമദിനം അതിഗംഭീരമായി ആഘോഷിച്ചു. എസ് എൻ ഡി പി യോഗം കുന്നംകുളം യൂണിയൻ 2026 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മ വിചാര യജ്ഞം സമുചിതമായി ആചരിച്ചു. 


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആപ്തവാക്യം സമൂഹനന്മക്കായ് എല്ലാവരിലും എത്തിക്കാൻ യജ്ഞ പരിപാടികൾക്ക് സാധിച്ചു. ശ്രീമദ് പ്രബോധതീർത്ഥ സ്വാമി കാർമ്മീകത്വം വഹിച്ച ആത്മീയ പ്രോഗ്രാം ബഹു ..ജനറൽ സെക്രട്ടറിപത്മഭൂഷൻ വെളളാപ്പളളി നടേശൻ ഉത്ഘാടനം ചെയ്തു, പത്നി  പ്രീതി നടേശൻ അനുഗ്രഹപ്രഭാഷണം നടത്തി, പി കെ  മോഹനൻ സ്വാഗതവും കെ ആർ രജിൽ നന്ദിയും പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ എം സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം,ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി എസ് പ്രേമാനന്ദൻ, തലപ്പിള്ളി യൂണിയൻ സെക്രട്ടറി റ്റി ആർ രാജേഷ്, റ്റി പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post