എടപ്പാളിൽ ‘പൂക്കള പെരുമ 2026’ വർണ്ണാഭമായി


 ഓണാഘോഷത്തിന്റെ ഭാഗമായി BRANDX MEDIA, സാറ ഓർഗാനിക്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പൂക്കള മത്സരം ‘പൂക്കള പെരുമ 2026’ ഫോറം മാളിൽ വർണ്ണാഭമായി നടന്നു. എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.


പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാർ ഉദ്ഘാടനം ചെയ്തു. ഷാജി അയിരൂർ അധ്യക്ഷത വഹിച്ചു. തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് മത്സരപൂക്കളങ്ങൾ സന്ദർശിച്ചു.


വിക്റി ഐ.ടി.ഐ എടപ്പാൾ ഒന്നാം സ്ഥാനവും ടീം BSG എരിക്കമണ്ണ രണ്ടാം സ്ഥാനവും തുമ്പപ്പൂ പോർക്കുളം പഴഞ്ഞി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് അവാർഡുകളും വിവിധ സ്ഥാപനങ്ങളുടെ പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.

Post a Comment

Previous Post Next Post