എടപ്പാൾ:മാണൂരിൽ കാർ സ്കൂട്ടറിൽ ഇടിച്ച് അധ്യാപികക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു.പോത്തനൂർ ജിയുപി സ്കൂളിലെ അധ്യാപികയായ സിന്ധു(48)മകൾ ശ്രീലക്ഷ്മി(26)എന്നിവർക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ മാണൂരിൽ ശനിയാഴ് വൈകിയിട്ട് 5 മണിയോടെയാണ് അപകടം.കാലടിയിലെ വീട്ടിൽ നിന്ന് എടപ്പാളിലേക്ക് സ്‌കൂട്ടറിൽ വരുന്നതിനിടെ എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊന്നാനി പോലീസ് മേൽനടപടികൾ സ്വീകരിച്ചു