പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. റവന്യൂ മന്ത്രി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.പി. നൗഷാദലി എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി.പി. സുനീർ, വി.എസ്. ജോയ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സിനിമാ താരം ഷൈൻ നിഗം വിശിഷ്ടാതിഥിയാകും. കളക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതം ആശംസിക്കും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, തിരൂർ സബ്‌കലക്ടർ ദിലീപ് കൈനിക്കര, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.


