ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് 5,38 കോടി രൂപ


 ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5,38,89,765 രൂപ. കൂടാതെ 1 കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണവും 41 കിലോഗ്രാം 65 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടും നിരോധിച്ച ആയിരം രൂപയുടെ 4, അഞ്ഞൂറിൻ്റെ 46 നോട്ടുകളും ലഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,71 464 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 19, 828 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,93,793 രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 4270 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 55,548 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,14, 874രൂപയും ലഭിച്ചു

Post a Comment

Previous Post Next Post