പെരുമ്പിലാവ് പൊറവൂർ ശിവ - വിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായുള്ള ഒരുക്കങ്ങളായി.


 പെരുമ്പിലാവ് പൊറവൂർ ശിവ - വിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കായുള്ള ഒരുക്കങ്ങളായി. ശിവക്ഷേത്രത്തിനു പുറകിൽ ക്ഷേത്രക്കുളം വരുന്ന കേരളത്തിലെ അപൂർവ്വം അമ്പലങ്ങളിൽ ഒന്നായ ഇവിടെ കുളിച്ചു തർപ്പണം നടത്തിയാൽ ഗംഗാ സ്ന‌ാനം നടത്തിയതിനു സമമാണെന്നാണ് ഐതീഹ്യം. ക്ഷേത്രത്തിനു പുറത്തു പ്രത്യേകം തയ്യാറക്കിയ പന്തലിൽ പുലർച്ചെ നാലു മണിമുതൽ ബലിയിടൽ ആരംഭിക്കും. തിരുനാവായ ഗോകുൽ നാരായണൻ ഇളയതിന്റെ കാർമ്മികത്വത്തിലാണ് തർപ്പണ ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രത്തിൽ നിത്യപൂജകൾക്കു പുറമെ പിതൃമേഷത്തിനായുള്ള സായൂജ്യ പൂജ, തിലഹോമം എന്നീ പ്രത്യേക വഴിപാടുകളും നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post