കൊരട്ടിക്കര ശ്രീ വിഷ്‌ണു - ഭഗവതി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങളായി. അമാവാസി ദിനമായ ബുധനാഴ്ച പുലർച്ചെ നാലുമണി മുതൽ നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അനിൽകുമാർ മേപ്പറബത്ത് കാർമ്മീകത്ത്വം വഹിക്കും. പിതൃമോക്ഷത്തിനായുള്ള ബലിതർപ്പണത്തിന് നൂറുകണക്കിന് ജനങ്ങളാണ് എത്തിച്ചേരാറുള്ളത്. കാലത്ത് 8 മണി വരെ തർപ്പണം നടത്തും. അന്നേ ദിവസം ക്ഷേത്രത്തിൽ പിതൃക്കളുടെ മോക്ഷത്തിനായി നടത്തുന്ന സായൂജ്യ പൂജ, തിലഹവനം, താമരമാല ചാർത്തൽ, പാൽപ്പായസ നിവേദ്യം എന്നീ പ്രത്യേക വഴിപാടുകളും നടത്താവുന്നതാണ്. ചടങ്ങുകൾക്ക് ക്ഷേത്രം ഭരണസമിതി, മാതൃസമിതി, താല കമ്മിറ്റി എന്നിവർ നേതൃത്വം നൽകും

Post a Comment

Previous Post Next Post