പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു;ലക്ഷങ്ങളുടെ നഷ്ടം


 പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തിങ്കളാഴ്ച വൈകീട്ട് 3.30നാണ് ഹാർബറിൽ നിർത്തിയിട്ട മത്സ്യ ബന്ധന ബോട്ട് കത്തിയത്.കോലാജിയാരകത്ത് സമീർ സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള അൽസെഹ്റ യന്ത്രവത്കൃത ബോട്ടാണ് കത്തിയത്.കോസ്റ്റൽ പോലീസിൻ്റെയും നാട്ടുകാരുടെയും സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തീ പൂർണ്ണമായും ണക്കാൻ സാധിച്ചില്ല.തുടർന്ന് പൊന്നാനിയിൽ നിന്ന് രണ്ട് യൂണിറ്റും കുറ്റിപ്പുറത്ത് നിന്ന് ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്..എഞ്ചിൻ റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.6 ലക്ഷം രൂപയുടെ നഷ്ട്ടം കണകാക്കുന്നതായി ഉടമസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post