കുറ്റിപ്പുറം-തൃശൂർ പാതയിൽ അപകടം പതിവാകുന്നു ; വേഗത നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ്യം

കുന്നംകുളം :കുറ്റിപ്പുറം - തൃശൂർ പാതയിൽ നിരന്തമായി ഉണ്ടാകുന്ന വാഹന അപകടത്തിന് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വികരിക്കണം. നിർത്തിവെച്ച പഞ്ചിങ്ങ് സ്റ്റേഷൻ പുന സ്ഥാപിക്കണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടം അവസാനിപ്പിക്കുന്നതിന് നടപടി സ്വികരിക്കണമെന്നും. നിലവിൽ ഉള്ള സിഗ്നൽ കാര്യക്ഷമമാക്കമെന്നും. കൂടാതെ കല്ലുംപുറം സെൻ്റർ, അക്കികാവ് ജംഗ്ക്ഷൻ, പാറേംമ്പാടം-പഴഞ്ഞി ജംഗ്ക്ഷൻ എന്നിവടങ്ങളിൽ സിഗ്നൽ സ്ഥാപിക്കണമെന്നും. കേരളാ കോൺഗ്രസ്സ് കുന്ദംകുളം : നീയോജക മണ്ഡലം യോഗം ബദ്ധപ്പെട്ട അധികാരികളോട് അവശ്യപ്പെട്ടു. ജില്ല പ്രസിഡണ്ട്: ശ്രീ : CV കുരിയാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. നീയോജക മണ്ഡലം പ്രസിഡണ്ട്: ജോൺസൻ ചുങ്കത്ത് അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ Ktuc സംസ്ഥാന ജനറൽ സെക്രട്ടറി: പ്രസാദ് പുലിക്കോടൻ, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി: C Tപോൾ, സംസ്ഥാന ഉനതാധികാരസമിതിയംഗം :ജോൺസൻ കാഞ്ഞിരത്തിങ്കൽ,ജില്ല ജനറൽ സെക്രട്ടറി: ഇട്ട്യേച്ചൻ തരകൻ, ജോസ്മോൻ വേലൂർ, ജോൺ കളളിയത്ത് മാസ്റ്റർ, ജോർജ്ജ് കൊള്ളന്നൂർ, സിറിൽ ജോൺ പി , ജോബി ആലപ്പാട്ട്, ബിജു പാപ്പച്ചൻ, ഡേവീസ് വേലൂർ,ബാബു TC, ജെസ്റ്റിൻ, വിൽസൺ ചെറുവത്തൂർ, തമ്പി തറയിൽ, ലിഷ ബിജു, ബിജോയ് മണ്ടുമ്പാൽ ,ബെന്നി, ജിമോൺ എന്നിവർ പ്രസംഗിച്ചു
 

Post a Comment

Previous Post Next Post