കോക്കൂർ ക്ഷീര സഹകരണ സംഘം മെമ്പർമാരുടെ പൊതുയോഗം നടത്തി


 ചങ്ങരംകുളം :കോക്കൂർ ക്ഷീര സഹകരണസംഘം മെമ്പർമാരുടെ പൊതുയോഗം സംഘം പ്രസിഡണ്ട് അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ക്ഷീര സഹകരണസംഘം ഡയറക്ടർ ഹമീദ് എൻ കോക്കൂർ അധ്യക്ഷനായി, പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീര  വകുപ്പിന്റെ ഡയറി ഫാം ഇൻസ്പെക്ടർ ആരിഫ, പട്ടാമ്പി സീനിയർ സൂപ്പർവൈസർ  ഷീജ എന്നിവർ ക്ഷീര കർഷകർക്കുള്ള വിവിധ ക്ലാസുകൾ നൽകി, പൊതുയോഗത്തിൽ മെമ്പർമാർക്ക് ഉള്ള ഉപഹാരവും നറുക്കെടുപ്പിലൂടെ രണ്ട് പേർക്ക് പശുക്കിടാങ്ങളെയും നൽകി,  റഫീഖ് കെ വി, ശരീഫ് പി,ശ്രീദേവി പി, രമ്യ പി, ഗിരിജ കെ, എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post