തൃശൂർ ബോൺ & ജോയിന്റ് സംഘടിപ്പിച്ച പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായുള്ള രണ്ടാമത് മദ്ധ്യകേരള ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ജില്ലക്ക് കിരീടം

പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി തൃശൂർ ബോൺ & ജോയിന്റ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ എടപ്പാൾ ഹോസ്പിറ്റൽസും അശ്വിനി ഹോസ്പിറ്റലും സംയുക്തമായ്‌ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു.


കുട്ടികളുടെ കായികശേഷി പ്രോത്സാഹിപ്പിക്കുക, ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തുക, സമൂഹത്തിൽ ഉൾച്ചേരലിന്റെ സന്ദേശം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.


മത്സരഫലത്തേക്കാൾ കുട്ടികളുടെ പങ്കാളിത്തത്തിനും സന്തോഷത്തിനും ആത്മവിശ്വാസത്തിനുമാണ് സംഘാടകർ പ്രാധാന്യം നൽകിയത്. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള Cottelengo,Vandoor ഒന്നാം സ്ഥാനവും Mother Veronica chungathara രണ്ടാം സ്ഥാനവും നേടി.


വിജയികളായ ടീമുകൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും ഓണസമ്മാനങ്ങളും നൽകി ആദരിച്ചു.


മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ. എം. വിജയൻ, വി. എസ്. ജോയി എം.എൽ.എ., Edappal Hospitals CEO & Director ശ്രീ. ഗോകുൽ ഗോപിനാഥൻ, Thrissur Bone & Joint Foundation Director & HOD ഡോ. മഹേഷ് കൃഷ്ണൻ,അശ്വിനി ഹോസ്പിറ്റൽ ഡയറക്ടർ ഐൻ രാജേഷ് തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു 


സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇത്തരം പരിപാടികൾ ഭാവിയിലും സംഘടിപ്പിക്കുമെന്നും Thrissur Bone & Joint Foundation അറിയിച്ചു.

വാർഷികാഘോഷ ചടങ്ങിൽ പത്മശ്രീ ഐ എം വിജയൻ എടപ്പാൾ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ ഗോപിനാഥൻ കെ കെ ,മാനേജിങ് ഡയറക്ടർ ചിത്ര ഗോപിനാഥ്,ഡയറക്ടർ ഗോകുൽ ഗോപിനാഥ്,ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട് ,ഡോക്ടർ മഹേഷ്, ഡോക്ടർ സഞ്ജയ്,ഡോക്ടർ ജിംഷാദ്  എന്നിവർ പ്രസംഗിച്ചു

 

Post a Comment

Previous Post Next Post