ചങ്ങരംകുളം :അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് പി.ജി. ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടിയും പ്രഭാഷണവും സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം. എൻ. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം അധ്യക്ഷൻ ഡോ. കെ. ഹരികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
'ടാഗോറിന്റെ സ്ത്രീ കഥാപാത്രങ്ങൾ' എന്ന വിഷയത്തിൽ വിവർത്തകയും അധ്യാപികയുമായ ഡോ. ഗീത കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സത്യജിത് റായ് സംവിധാനം ചെയ്ത 'രബീന്ദ്രനാഥ ടാഗോർ' എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനവും ഇംഗ്ലീഷ് അധ്യാപിക കൃഷ്ണപ്രിയയുടെ ബംഗാളി ഗ്രാമീണ നൃത്തവും വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു. അധ്യാപകരും വിദ്യാർത്ഥികളുമടക്കം നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.


