ഗുരുവായൂർ മമ്മിയൂരിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം.


 ഗുരുവായൂർ മമ്മിയൂരിൽ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. മമ്മിയൂർ നവ്യ നഗറിൽ വരലക്ഷ്മി ദുർഗ പ്രസാദിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് മോഷണശ്രമം അറിഞ്ഞത്. പുറകിലെ ഗ്രിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറി നോക്കിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.ഉടൻതന്നെ വിദേശത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരുടെ പരാതി പ്രകാരം ടെമ്പിൾ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post