കുന്നംകുളം :ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. വൈകിട്ട് 5:00 മണിക്ക് പഴയ ബസ്റ്റാൻഡിന്റെ മുന്നിൽ നിന്ന് ആരംഭിച്ച യാത്രക്ക് ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് റിട്ട ആർമി ലാൻസ് നായിക് ഡോ : ഷിബു ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെബിൻ പിജെ തിരംഗ യാത്രക്ക് നേതൃത്വം നൽകി. യാത്രയിൽ 80 മീറ്റർ നീളമുള്ള ദേശീയ പതാക പ്രവർത്തകർ കയ്യിലേന്തി നടന്നത് നവ്യാനുഭവമായി. യാത്ര നഗരം ചുറ്റി വടക്കാഞ്ചേരി റോഡിൽ സമാപിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ എസ് രാജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, വിഗീഷ് അപ്പൂസ്, ജില്ലാ വൈസ് പ്രസിഡന്റ് എം വി ഉല്ലാസ്, ജില്ലാ സെക്രട്ടറിമാരായ രേഷ്‌മ സുനിൽ, അഡ്വ സോഫിയ ശ്രീജിത്ത് , ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
കുന്നംകുളത്ത് ബിജെപി തിരംഗ യാത്ര സംഘടിപ്പിച്ചു
byWELL NEWS
•
0


