കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്ക് ഇടിച്ചിറങ്ങി. നെഹ്റു നഗർ റോഡിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ ദന്താശുപത്രിയുടെ പാർക്കിങ്ങിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറിൻ് നിയന്ത്രണം നഷ്ട്‌ടപ്പെടുകയും, റോഡരികിലുള്ള പറമ്പിന്റെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു. കോട്ടപ്പടി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് റോഡിൽ നേരിയ ഗതാഗത തടസവുമുണ്ടായി. കാർ പിന്നീട് ക്രെയിൻ എത്തിച്ച് റോഡിൽ നിന്നും നീക്കി.
കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്ക് ഇടിച്ചിറങ്ങി
byWELL NEWS
•
0


