അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ


 അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിലായി. വാഴച്ചാൽ കാടർ ഉന്നതി സ്വദേശി അപ്പു (31) ആണ് അതിരപ്പിള്ളി പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

2026 ഓഗസ്റ്റ് 24-ന് രാത്രി 8:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴച്ചാൽ കാടർ ഉന്നതിയിലെ കൂട്ടുകുടുംബ വീട്ടിൽ വെച്ച് പ്രതിയായ അപ്പു അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ സഹോദരിയായ സജീനയെ പ്രതി മാരകായുധമായ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്ദീപ്, സബ് ഇൻസ്പെക്ടർ ഫൈസൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post