എടപ്പാളിൽ റോഡ് മുറിച്ച് കടക്കുന്നവരെ ബസിടിച്ചുണ്ടായ അപകടം; മരണം രണ്ടായി


 എടപ്പാളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് പേർ മരിച്ചു.തമിഴ്‌നാട് സ്വദേശികളായ 53 വയസുള്ള മാരിയപ്പൻ, 44 വയസുള്ള മുരുകേശൻ എന്നിവരാണ് മരിച്ചത്.അപകടത്തിനിടയാക്കിയ ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചതിനെ തുടർന്ന് മറ്റു രണ്ട് പേർക്കും പരിക്കേറ്റു. വ്യാഴാഴ്‌ച കാലത്ത് എട്ടരയോടെയാണ് അപകടം. തൃശ്ശൂർ റോഡിൽ ബസ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശികളെ സ്വകാര്യ ബസ്സ് ഇടിച്ചത്. ഗുരുതമായി പരിക്കേറ്റ് റോഡിൽ കിടന്ന ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്കകം മുരുകേശനും മരണത്തിന് കീഴടങ്ങി. ഇതേ ബസ്സ് തട്ടി പരിക്കേറ്റ ഓട്ടോറിക്ഷയിലും ബൈക്കിലും ഉണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post