പോർക്കുളം പഞ്ചായത്തിലെ അണ്ടിത്തോട് കോലാടി പാടത്ത് സാമൂഹ്യവിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രണ്ടു മണിയോടുകൂടിയാണ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം പാടത്ത് നിക്ഷേപിച്ചത്. ടാങ്കർ ലോറിയുടെ ചിത്രം സമീപമുള്ള വീട്ടിലെ സി.സി. ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോർക്കളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് കെ. എ കുന്നംകുളം പോലീസിൽ പരാതി നൽകി. പൊതുജനാരോഗ്യത്തിന് ഹാനികരമാകും തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് കെ. എ ജ്യോതിഷ്, സെക്രട്ടറി മൈനൂനത്ത് എന്നിവർ അറിയിച്ചു. പൊതുജനങ്ങൾ ഇത്തരക്കാരെ തെളിവ് സഹിതം കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു.