മോട്ടോർസൈക്കിൾ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. പഴഞ്ഞി അരുവായി കടവാരത്ത് വീട്ടിൽ രാജൻ (62) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഓണാഘോഷ പരിപാടികൾ കണ്ട് അരുവായി സെന്ററിൽ നിന്നും തിരികെ വീട്ടിലേക്ക് നടന്നുപോകവെയാണ് അപകടം സംഭവിച്ചത്. പഴഞ്ഞി ചിറക്കൽ പബ്ലിക് റോഡിലൂടെ പോവുകയായിരുന്ന രാജനെ മോട്ടോർസൈക്കിൾ ഇടിച്ച് തെറിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടുകൂടി അദ്ദേഹം മരണപ്പെടുകയായിരുന്നു.


