കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിൽ ഓണം വിപണിക്ക് തുടക്കം


 വട്ടംകുളം:കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ടിന്റെ 2026 ഓണം വിപണിക്ക് തുടക്കമായി. വിപണിയുടെ ഉദ്ഘാടനം അഡ്വ. വി. എസ്. ജോയ് എം.എൽ.എ നിർവഹിച്ചു.




റീജിയൺ മാനേജർ ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. 



വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ്, വാർഡ് മെമ്പർ സതി സുകുമാരൻ, പഞ്ചായത്ത് മെമ്പർ കഴുങ്കിൽ മജീദ് എന്നിവർ ആശംസകൾ നേർന്നു.



അസിസ്റ്റന്റ് റീജിയണൽ മാനേജർ അലി സി.പി. സ്വാഗതവും യൂണിറ്റ് ഇൻചാർജ് പ്രസീത പി. നന്ദിയും പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ട്സ് മാനേജർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനാണ് ത്രിവേണി മെഗാമാർട്ടിൽ ഓണം വിപണി ഒരുക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post