ചങ്ങരംകുളം : ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് പി.ടി. സുബ്രഹ്മണ്യന്റെ സ്മരണാർത്ഥം ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് പി.ടി. സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനാണ് പുരസ്‌കാരം നൽകിയത്.
പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദലി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.
സിദ്ധീഖ് പന്താവൂർ, പി.ടി. ഖാദർ, അടാട്ട് വാസുദേവൻ, ഹുറൈർ കൊടക്കാട്ട്, ഫൈസൽ സ്നേഹനഗർ, അഡ്വ. സുജീർഖാൻ, കുഞ്ഞുമുഹമ്മദ് പന്താവൂർ, സുജിത സുനിൽ, സജ്‌ന ഫിറോസ്, അംബികാ കുമാരി, സുഹൈർ എറവറാംകുന്ന് എന്നിവർ പ്രസംഗിച്ചു.


