വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം


 എടപ്പാൾ വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ഗിരീഷ് സ്വാഗതം പറഞ്ഞു.

യൂണിറ്റ് സെക്രട്ടറി മുഫാഹിദ് കുഴിമന പ്രവർത്തന റിപ്പോർട്ടും ശരീഫ് റഹ്മാൻ വരവ്-ചെലവ് കണക്കും കുഞ്ഞുമുഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് എം.കെ. ഹമീദ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എൻ.ആർ. അനീഷ് യൂണിറ്റ് അവലോകനവും നടത്തി.

എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, നാല് റോഡുകളിലെയും ബൈപ്പാസ് റോഡുകൾ സൗകര്യപ്രദമാക്കുക, തെരുവോര കച്ചവടം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു.

ഭാരവാഹികളായി എ.പി. അബ്ദുല്ലക്കുട്ടിയെ പ്രസിഡന്റായും മുഫാഹിദ് കുഴിമനയെ സെക്രട്ടറിയായും ബാലകൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post