കുന്നംകുളം വടക്കാഞ്ചേരി റോഡിൽ നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം


 കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഗുഡ് ഷപ്പേഡ് സ്കൂ‌ളിന് മുൻപിലെ വർക്ക് ഷോപ്പിലേക്കാണ് ഇടിച്ചുകയറിയത്. പരിക്കേറ്റവരെ നന്മ ആംബുലൻസ് പ്രവർത്തകർ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post