പെരുമ്പിലാവ് അക്കിക്കാവിൽ കെ എസ് ആർടിസി ബസ്സിനു പുറകിൽ കാറ് ഇടിച്ച് അപകടം.


 പെരുമ്പിലാവ് അക്കിക്കാവിൽ കെ എസ് ആർടിസി ബസ്സിനു പുറകിൽ കാറ് ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് അക്കിക്കാവിൽ ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിയോടെയാണ് അപകടം നടന്നത്. പാലായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിനു പുറകിലാണ് കാറ് ഇടിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണ മായും തകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post