മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അന്തരിച്ചു


 തിരുവനന്തപുരം: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ ഐഎഎസ് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മുട്ടടയിലെ വസതിയിലാണ് അന്ത്യം. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിരവധി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.റവന്യൂ, വ്യവസായം, ജലവിഭവ വകുപ്പുകളില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.


ഓഖിയും പ്രളയവും ഉള്‍പ്പെടെ കേരളം വലിയ ദുരിതങ്ങള്‍ അനുഭവിച്ച ഘട്ടങ്ങളിലെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരന്ത നിവാരണ വകുപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. 67-ാം വയസ്സിലാണ് അന്ത്യം.

Post a Comment

Previous Post Next Post