കുന്നംകുളത്ത് സ്വകാര്യ ബസിന്റെ അമിതവേഗത ദുരന്തമായി; രണ്ടുപേർക്ക് ദാരുണാന്ത്യം

കുന്നംകുളം–കോഴിക്കോട് സംസ്ഥാനപാതയിലെ കുന്നംകുളം പാറേമ്പാടം താഴത്തെ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പോർക്കുളം മുള്ളത്ത് വളപ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ റിയ ഫാത്തിമ, പോർക്കുളം അയ്യംപറമ്പ് ചീരൻ വീട്ടിൽ തങ്കമണി (62) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് കുന്നംകുളത്തേക്ക് അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്ക്, ഓട്ടോറിക്ഷ, മിനി വാൻ എന്നിവയിൽ ഇടിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ തകർത്ത് മുറ്റത്തേക്ക് കയറി നിൽക്കുകയായിരുന്നു.

​കുന്നംകുളം–കോഴിക്കോട് പാതയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും അപകടകരമായ ഡ്രൈവിംഗും പതിവാകുന്നതിൽ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..

Post a Comment

Previous Post Next Post