ഇനി ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തില്ല, സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവ്


 തിരുവനന്തപുരം: ഇനിമുതല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് ലഭിക്കില്ല. പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇനി ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെന്‍ഷന്‍ വിതരണം ചെയ്യാനാണ് തീരുമാനം.


സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതില്‍ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. കിടപ്പ് രോഗികള്‍ക്കും ഒഴിവാക്കാന്‍ ആകാത്ത ഗുണഭോക്താക്കള്‍ക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.സഹകരണ സംഘങ്ങള്‍ക്ക് ഇന്‍സെന്റീവ് ഇനത്തിലുള്ള ചെലവും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകള്‍ വഴി മാത്രമായിരിക്കും ഇനി മുതല്‍ പെന്‍ഷന്‍ വിതരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ വിതരണം പൂര്‍ണമായി സഹകരണ സ്ഥാപനങ്ങള്‍ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാരാണ് നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത്.

Post a Comment

Previous Post Next Post