കോതച്ചിറ:ബാലസംഘം കോതച്ചിറ വില്ലേജ് സമ്മേളനം ജില്ലാ കൺവീനർ സി. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഹൃദ്ദേഷ് അധ്യക്ഷത വഹിച്ചു.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ്, സി.പി.ഐ.എം പെരിങ്ങോട് ലോക്കൽ സെക്രട്ടറി എ. കുട്ടിനാരായണൻ, കെ.വി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഹൃദ്ദേഷ് (പ്രസിഡന്റ്), ബാഷ്മി, വിജയകൃഷ്ണ (വൈസ് പ്രസിഡന്റുമാർ), അമേയ സുഭാഷ് (സെക്രട്ടറി), ഫാത്തിമ ഷഹദ, കൃഷ്ണേന്ദു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
വി. ഗംഗാധരൻ കൺവീനറും സേതുമാധവൻ, സുനിത, കെ.വി. രാമചന്ദ്രൻ എന്നിവർ ജോയിന്റ് കൺവീനർമാരും കെ.വി. ഉണ്ണികൃഷ്ണൻ കോ-ഓർഡിനേറ്ററുമായി ചുമതലയേറ്റു.


