പ്രവാസി കോൺഗ്രസ് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു


 ​ചങ്ങരംകുളം :'യുവത്വം ചരിത്രത്തെ അറിയുമ്പോഴാണ് ഒരു ജനതയുടെ ഭാവി കൂടുതൽ ശക്തമാകുന്നത്' എന്ന സന്ദേശമുയർത്തി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ചങ്ങരംകുളം യൂണിവേഴ്സൽ അക്കാദമിയിൽ വെച്ച് നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി മുഖ്യപ്രഭാഷണം നടത്തി. ചരിത്ര സത്യങ്ങൾ തെറ്റുകൂടാതെ പുതിയ തലമുറയിലേക്ക് കൈമാറാൻ ഇത്തരം മത്സരങ്ങൾ ഏറെ സഹായകമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

​ക്വിസ് മത്സര വിജയികൾ:

​ഹൈസ്കൂൾ വിഭാഗം:

​ഒന്നാം സ്ഥാനം: കൃഷ്ണ സജീഷ് (PCN GHSS മൂക്കുതല)

​രണ്ടാം സ്ഥാനം: അൻവിത കെ. (PCN GHSS മൂക്കുതല)

​മൂന്നാം സ്ഥാനം: അക്ഷിത് കൃഷ്ണ (PCN GHSS മൂക്കുതല)

(മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി PCN GHSS മൂക്കുതല സ്കൂൾ മികച്ച വിജയം നേടി.)

​യു.പി. വിഭാഗം:

​ഒന്നാം സ്ഥാനം: നിരഞ്ജൻ കെ. (CMMUPS എരമംഗലം)

​രണ്ടാം സ്ഥാനം: ധ്യാൻ നന്മയ് (KVUPS കാക്കിടിപ്പുറം)

​മൂന്നാം സ്ഥാനം: ആദിത്യ ഗോവിന്ദ് (KVUPS കാക്കിടിപ്പുറം)

​ആവേശകരമായ ടൈബ്രേക്കറിനൊടുവിലാണ് യു.പി വിഭാഗത്തിൽ വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മണി മാഷ്, ഹുറൈർ കൊടക്കാട്ട്, സുജീർ പൊന്നാനി, ഷരീഫ് മാസ്റ്റർ എന്നിവരടങ്ങുന്ന പാനലാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്.

​ചടങ്ങിൽ ആലംകോട് കോൺഗ്രസിന്റെ ശക്തിസ്തംഭമായ രഞ്ജിത്ത് അടാട്ട്, പ്രവാസി സേവാകേന്ദ്രം ഭാരവാഹിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുബൈർ ഉദിനുപറമ്പ്, ജീവകാരുണ്യ പ്രവർത്തകൻ രജി ഒതളൂർ, നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ അമ്ന എം.എ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. അലി ഒതളൂർ, കെ.പി. ഇസ്മായിൽ ഒതളൂർ എന്നിവരെ ആദരിച്ചു.

​പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷാഫി ഒതളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുന്നജൻ എറവറാംകുന്ന് സ്വാഗതം പറഞ്ഞു . ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ ഖാദർ, ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്, സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ്, ഡി.സി.സി മെമ്പർ ഹുറൈർ കൊടക്കാട്ട്, ജനപ്രതിനിധികളായ ഹസീബ് കോക്കൂർ, സജ്ന ഫിറോസ്, അശ്വതി സന്തോഷ്, നേതാക്കളായ അടാട്ട് വാസുദേവൻ, കണ്ണൻ നമ്പ്യാർ, സുഹൈർ എറവറാംകുന്ന്, മാമുക്ക കല വളയംകുളം, അഡ്വ. സുജീർ പൊന്നാനി, യൂത്ത് കോർഡിനേറ്റർമാരായ ജുബൈർ പന്താവൂർ, നസറുദ്ധീൻ ചിയ്യാനൂർ, സലാഹുദ്ധീൻ, യാസിർ എറവറാംകുന്ന്, സുജിതാ സുനിൽ, ഇർഷാദ് ചിയ്യാനൂർ, ഉണ്ണികൃഷ്ണൻ പി.പി, റഷീദ് കെ.വി ഒതളൂർ, ഫൈസൽ സ്നേഹനഗർ, സലീം ചങ്ങരംകുളം, ഷുഹൈബ് ചിയ്യാനൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രവാസി കോൺഗ്രസ് ആലംകോട് മണ്ഡലം സെക്രട്ടറി മുഹമ്മദ് കുട്ടി പി.വി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post