ചങ്ങരംകുളത്ത് ഓണം സഹകരണ വിപണിക്ക് തുടക്കം

ചങ്ങരംകുളം :കേരള സ്റ്റേറ്റ് കൺസ്യൂമർഫെഡ് നടപ്പിലാക്കുന്ന ഓണം സഹകരണ വിപണിക്ക് ചങ്ങരംകുളത്ത് തുടക്കമായി. ചങ്ങരംകുളം ത്രിവേണി സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം വിപണി ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.


ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതാണ് ഓണം സഹകരണ വിപണിയുടെ ലക്ഷ്യം.

 

Post a Comment

Previous Post Next Post