ചങ്ങരംകുളം : സെപ്റ്റംബർ ആദ്യവാരം പോണ്ടിച്ചേരിയിൽ വെച്ച് നടക്കുന്ന സൗത്ത് സോൺ നാഷണൽ ഹൈജമ്പിൽ മൂക്കുതല ഹയർസെക്കന്ററി സ്കൂളിലെ ശരൺ ഐ പി പങ്കെടുക്കും.മൂക്കുതല പ്രിൻസിന്റെ മകനാണ്.പി സി എൻ ജി എച്ച് എസ് മൂക്കുതല പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
സെപ്റ്റംബർ 1, 2, 3 തിയ്യതികളിൽ പഞ്ചാബിൽ വച്ച് നടക്കുന്ന യൂത്ത് നാഷണൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഡിസ്കസ് ത്രോ യിൽ കേരളത്തെ പ്രതിനിധീകരിച്ച് മൂക്കുതല പി സി എൻ ജി എച് എസ് എസിലെ തുഷാര ടിവി യും പങ്കെടുക്കും. മൂക്കുത്തല ബാബുവിന്റെയും സുമയുടെയും മകളാണ്. പ്ലസ് 2 വിദ്യാർത്ഥിനിയാണ്.


