ചാലിശ്ശേരി ദൃശ്യ കേബിൾ ടിവി യുടെ വാർഷിക പൊതുയോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് നടക്കും.
ചാലിശ്ശേരി ദൃശ്യ കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് ചാലിശ്ശേരി അങ്ങാടിയിൽ കേബിൾ ശൃംഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായ ദൃശ്യയുടെ യാത്ര മൂന്ന് പതിറ്റാണ്ടിൻ്റെ നിറവിലാണ്.നിലവിൽ 491 അംഗങ്ങൾ ദൃശ്യയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ദൃശ്യ കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സിന്റെ 30-ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് ചാലിശ്ശേരി ഹൈസ്‌കൂളിന് പിൻവശത്തെ സയോൺ മണ്ഡപത്തിലാണ് പൊതുയോഗം നടക്കുന്നത്


