എടപ്പാൾ: പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ കബ്–ബുൾബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു. പരിപാടിയുടെ ഭാഗമായി വിരമിച്ച ഇന്ത്യൻ സൈനികൻ ഹവിൽദാർ സി. സുരേഷ് കുമാറിനെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
സ്കാർഫ് പ്രസ്ഥാനത്തിന്റെ സേവനമനോഭാവവും നേതൃത്വഗുണങ്ങളും വിദ്യാർഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
തുടർന്ന് രാജ്യസ്നേഹം, അച്ചടക്കം, സേവനമനോഭാവം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു.
പ്രിൻസിപ്പൽ എ.വി. സുഭാഷ്, വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രിയങ്ക ശരത് എന്നിവർ സംസാരിച്ചു.
കബ്–ബുൾബുൾ യൂണിറ്റ് ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.


