ഓഗസ്റ്റ് 15ന് കോട്ടമൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.30ന് പരേഡ് രൂപീകരിക്കും. ജില്ലാ പൊലീസ് മേധാവി എ അബ്ദുള്‍ റാഷിയും ജില്ലാ കലക്ടര്‍ കെ സുധീറും 8.50ന് സല്യൂട്ട് സ്വീകരിക്കും. ഒന്‍പതിന് മന്ത്രി ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധന, മാര്‍ച്ച് പാസ്റ്റ് എന്നിവയ്ക്ക് ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഉള്‍പ്പെടെ 26 പ്ലറ്റൂണുകളും രണ്ട് ബാന്‍ഡ് ട്രൂപ്പുകളും പരേഡ് നടത്തും. മികച്ച പ്ലറ്റൂണുകള്‍ക്ക് മെമന്റോ വിതരണം ചെയ്തതിന് ശേഷം ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിക്കും. ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ കെ സുധീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ പാലക്കാട് ആര്‍.ഡി.ഒ കെ ദേവകി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.