കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കടവല്ലൂർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കടവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കടവല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാരെയും, വിയ്യൂർ സെൻട്രൽ ജയിൽ അഡ്വവൈസറി കമ്മറ്റി അംഗമായി നിയമിതനായ ജോസഫ് ചാലിശ്ശേരിയേയും യോഗത്തിൽ ആദരിച്ചു. കോൺഗ്രസ് കടവല്ലൂർ മണ്ഡലം പ്രസിഡണ്ട് പി.കെ.ദേവദാസ്, കുന്നംകുളം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് മഹേഷ് തിപ്പലശ്ശേരി, കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് എം ഹരിദാസൻ, സെക്രട്ടറി എ എ അബ്ദുൾ മജീദ്, ട്രഷറർ എം എസ് സിറാജ്, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് എം ജെ മേഴ്സി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കടവല്ലൂർ മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട്: വേണുഗോപാലൻ, സെക്രട്ടറി: കെ. എം. അബ്ദുൾ റഷീദ്, ട്രഷറർ: കെ.എം യൂസഫ്, വനിതാവിഭാഗം പ്രസിഡണ്ട് ഫാൻസി സൈമൺ, സെക്രട്ടറി പി വി ദീപ എന്നിവരെ തിരഞ്ഞെടുത്തു.