വൻ എംഡിഎംഎ വേട്ട ; 150 ഗ്രാം ലഹരിമരുന്നുമായി കുന്നംകുളം സ്വദേശി പിടിയിൽ


 വടക്കാഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട; കുന്നംകുളം സ്വദേശി 150 ഗ്രാം ലഹരിമരുന്നുമായി പിടിയിൽ. വടക്കാഞ്ചേരിയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ്, കുന്നംകുളം ചെറുവത്താണി ആലത്തൂർ സ്വദേശി ശരത്തിൽ നിന്ന് 150 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്ത് പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. വോൾവോ ബസ്സിൽ രഹസ്യമായി കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മേഖലയിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. നിലവിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു‌ വരികയാണ്. ഈ ലഹരിമരുന്ന് കടക്കിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post